Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elikulam

Kottayam

എലിക്കുളത്ത് "ഓ​ണ​ക്ക​നി നി​റ​പ്പൊ​ലി​മ' പ​ദ്ധ​തി​ക്ക് തു​ട​ക്കം

എ​ലി​ക്കു​ളം: ഓ​ണ​ക്കാ​ല​ത്ത് പൂ​ക്ക​ൾ, പ​ച്ച​ക്ക​റി എ​ന്നി​വ​യി​ൽ സ്വ​യം പ​ര്യാ​പ്ത​ത ല​ക്ഷ്യ​മാ​ക്കി കൂ​ടും​ബ​ശ്രീ വി​ഭാ​വ​ന ചെ​യ്യു​ന്ന "ഓ​ണ​ക്ക​നി നി​റ​പ്പൊ​ലി​മ' പ​ദ്ധ​തി​ക്ക് എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ലെ ധ​ന​ല​ക്ഷ്മി, അ​നു​ഗ്ര​ഹ കു​ടും​ബ​ശ്രീ ഗ്രൂ​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ത​ളി​ർ ക​ർ​ഷ​ക സം​ഘ​മാ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്.
എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യ​മു​ന പ്ര​സാ​ദ് ബ​ന്ദി​പ്പൂ​ച്ചെ​ടി​ക​ൾ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ജോ​ഷി കെ. ​ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ടു​താ​ഴെ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സൂ​ര്യാ​മോ​ൾ, തു​ള​സി സാ​ബു, സി. ​മ​നോ​ജ്, സു​ജാ​താ​ദേ​വി, അ​ബ്‌​ദു​ൾ ക​രീം, മ​റി​യാ​മ്മ അ​ടി​ച്ചി​ലേ​ത്ത്, എം.​കെ. സു​ജാ​ത, കൃ​ഷി ഓ​ഫീ​സ​ർ കെ. ​പ്ര​വീ​ൺ, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ എ.​ജെ. അ​ല​ക്സ് റോ​യ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പി.​എ​സ്. ഷെ​ഹ്‌​ന, എ​ഡി​എ​സ് സെ​ക്ര​ട്ട​റി വി.​എ​ൻ. രാ​ജ​മ്മ, ക​ർ​ഷ​ക ഗ്രൂ​പ്പ് ക​ൺ​വീ​ന​ർ സ​ന്ധ്യാ രാ​ധാ​കൃ​ഷ്ണ​ൻ മെ​ത്താ​യ​ത്തേ​ൽ, സി​ഡി​എ​സ് അ​ക്കൗ​ണ്ട​ന്‍റ് വി.​ജി. ശ്രീ​കാ​ന്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up